കേളകം: 'കേളകം മാറും, കേരളവും മാറും' എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി.മഞ്ഞളാംപുറത്ത് നിന്നാരംഭിച്ച റാലി കേളകം ബസ് സ്റ്റാൻ്റിൽ സമാപിച്ചു. യു.ഡി.എഫിന് കേളകത്ത് ശക്തി തെളിയിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. യു ഡി.എഫ് നേതാക്കളായ സന്തോഷ് ജോസഫ് മണ്ണാർകുളം, സി.എം.യൂസുഫ് ചിറക്കൽ, ജെയ്സൻ കാരക്കാട്ട്, വർഗ്ഗീസ് ജോസഫ് , പി.സി.രാമകൃഷ്ണൻ, ലിസി ജോസഫ്, വിപിൻ ജോസഫ്, പി.എ അബ്ദുൽ സലാം, ജോയി വേളുപുഴ എന്നിവർ തുടങ്ങി നേതാക്കളും ത്രിതല പഞ്ചായത്ത് വാർഡ് ഡിവിഷൻ സ്ഥാനാർഥികളും നേതൃത്വം നൽകി.
Udfkelakam







































