കേളകം:എൽ.ഡി.എഫ് കേളകം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി.മഞ്ഞളാംപുറത്ത് നിന്നാരംഭിച്ച റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. കേളകം ടൗണിൽ നടത്തിയ പൊതുസമ്മേളനം സി.പി.എം.സംസ്ഥാന കമ്മറ്റിയംഗം വൽസൻ പനോളി ഉൽഘാടനം നടത്തി.
കേന്ദ്ര കമ്മറ്റിയംഗം കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എൽ ഡി.എഫ് നേതാക്കളായ, കെ.പി.ഷാജി, ജോയികൊന്നയ്‌ക്കൽ, കെ. വി. രജീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Kelakam






































