കണ്ണൂർ :തദ്ദേശ തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിൻ്റെ നിർദേശപ്രകാരം പൊലീസും റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സും റുട്ട് മാർച്ച് നടത്തി.
തലശ്ശേരിയിൽ നടന്ന റൂട്ട് മാർച്ചിൽ തലശ്ശേരി എഎസ്‌പി പി.പി.കിരൺ, ആർഎഎഫ് അസിസ്‌റ്റൻ്റ് കമൻഡാൻ്റ് അനിൽ കുമാർ യാദവ്, തലശ്ശേരി പൊലീസ് ഇൻസ്പെക്‌ടർ ബിജു പ്രകാശ് എന്നിവർ ഉൾപ്പെടെ 37 പൊലീസ് സേനാംഗങ്ങളും 40 ആർഎഎഫ് സേനാംഗങ്ങളും പങ്കെടുത്തു.
കുത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിൻ്റെയും ആർഎഎഫ് ഇൻസ്പെക്ടർ ജി.സുരേഷിൻ്റെയും നേതൃത്വത്തിൽ നടന്ന റുട്ട് മാർച്ചിൽ 60 സേനാംഗങ്ങൾ പങ്കെടുത്തു.
Kannur







































