‘യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു, സ്വാമിയേ ശരണമയ്യപ്പ’: സന്ദീപ് വാര്യർ

‘യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു, സ്വാമിയേ ശരണമയ്യപ്പ’: സന്ദീപ് വാര്യർ
Dec 13, 2025 05:00 PM | By Remya Raveendran

തിരുവനന്തപുരം :  തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സംസ്ഥാനത്തെ യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ എന്നായിരുന്നു സന്ദീപ് വാര്യർ കുറിച്ചത്.

അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണെന്നും സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എം എം മണിയുടെ വിവാദ പോസ്റ്റെന്നും സതീശൻ കുറ്റപ്പെടുത്തി.

വർഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഐഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കുമെന്നും വാക്ക് വാക്കാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

Sandeepwarriyar

Next TV

Related Stories
പാനൂരിൽ വടിവാൾ ആക്രമണം

Dec 13, 2025 10:03 PM

പാനൂരിൽ വടിവാൾ ആക്രമണം

പാനൂരിൽ വടിവാൾ...

Read More >>
ശബരിമലയിൽ വാഹനാപകടം : രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു.

Dec 13, 2025 09:40 PM

ശബരിമലയിൽ വാഹനാപകടം : രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു.

ശബരിമലയിൽ വാഹനാപകടം : രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു....

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ് 2025 : മുന്നണികളുടെ സീറ്റ് നില വിശദമായി അറിയാം

Dec 13, 2025 06:57 PM

തദ്ദേശ തിരഞ്ഞെടുപ്പ് 2025 : മുന്നണികളുടെ സീറ്റ് നില വിശദമായി അറിയാം

തദ്ദേശ തിരഞ്ഞെടുപ്പ് 2025 : മുന്നണികളുടെ സീറ്റ് നില വിശദമായി അറിയാം...

Read More >>
ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി

Dec 13, 2025 04:39 PM

ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി

ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം...

Read More >>
മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ എം.പി

Dec 13, 2025 03:54 PM

മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ എം.പി

മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ...

Read More >>
‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശന്‍

Dec 13, 2025 03:33 PM

‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശന്‍

‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി...

Read More >>
Top Stories

News Roundup