‘ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ

‘ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ
Dec 13, 2025 02:23 PM | By Remya Raveendran

തിരുവനന്തപുരം :   തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

അതേസമയം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് ജയം. പാലക്കാട് കുന്നത്തൂർമേഡ് നോർത്ത് കോൺഗ്രസിന് ജയം. യുഡിഫ് സ്ഥാനാർഥി എം പ്രശോഭ് ജയിച്ചു. 8 വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർഥി ജയിച്ചത്.

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം.

അതേസമയം, രാഹുലിന്‍റെ മറ്റൊരു വിശ്വസ്തനായ ഫെന്നി നൈനാൻ തോറ്റു. പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു.

നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനായ അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെന്നി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

Rahulmangoottathil

Next TV

Related Stories
‘യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു, സ്വാമിയേ ശരണമയ്യപ്പ’: സന്ദീപ് വാര്യർ

Dec 13, 2025 05:00 PM

‘യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു, സ്വാമിയേ ശരണമയ്യപ്പ’: സന്ദീപ് വാര്യർ

‘യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു, സ്വാമിയേ ശരണമയ്യപ്പ’: സന്ദീപ്...

Read More >>
ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി

Dec 13, 2025 04:39 PM

ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി

ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം...

Read More >>
മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ എം.പി

Dec 13, 2025 03:54 PM

മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ എം.പി

മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ...

Read More >>
‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശന്‍

Dec 13, 2025 03:33 PM

‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശന്‍

‘സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി...

Read More >>
‘പെന്‍ഷന്‍ വാങ്ങി ഇഷ്ടം പോലെ തിന്നു; എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു’; വിവാദ പരാമര്‍ശവുമായി എംഎം മണി

Dec 13, 2025 03:21 PM

‘പെന്‍ഷന്‍ വാങ്ങി ഇഷ്ടം പോലെ തിന്നു; എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു’; വിവാദ പരാമര്‍ശവുമായി എംഎം മണി

‘പെന്‍ഷന്‍ വാങ്ങി ഇഷ്ടം പോലെ തിന്നു; എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു’; വിവാദ പരാമര്‍ശവുമായി എംഎം...

Read More >>
‘കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, സര്‍ക്കാരിനെതിരായ വിധിയെഴുത്ത്’; സണ്ണി ജോസഫ്

Dec 13, 2025 02:37 PM

‘കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, സര്‍ക്കാരിനെതിരായ വിധിയെഴുത്ത്’; സണ്ണി ജോസഫ്

‘കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, സര്‍ക്കാരിനെതിരായ വിധിയെഴുത്ത്’; സണ്ണി...

Read More >>
Top Stories

News Roundup