കണ്ണൂർ : ഈ വിജയം ജനങ്ങൾക്ക് സമ്മാനിച്ചതാണെന്നും മാറിയ സാഹചര്യത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ യു.ഡി.എഫിന് ആത്മവിശ്വാസമുണ്ടെന്നും കെ. സുധാകരൻ എം.പി പറഞ്ഞു. യുഡിഎഫിൻ്റെ ഒറ്റക്കെട്ടായുള്ള ശ്രമത്തിൻ്റെ ഫലമാണ് ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ ജനം പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മകനും മകൾക്കും വേണ്ടി കോടികൾ സമ്പാദിക്കുകയല്ലാതെ നാടിന് വേണ്ടി മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതാണ് സ്വന്തം തട്ടകമായ കണ്ണൂരിൽപ്പോലും തിരിച്ചടിയായി. ജില്ലാ സെക്രട്ടറിയുടെ വാർഡിൽ പ്പോലും എൽ.ഡിഎഫ് സ്ഥാനാർത്ഥി തോറ്റില്ലേ? സംസ്ഥാനത്തെ മുഴുവൻ ഇടങ്ങളിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയെന്നും കെ. സുധാകരൻ എം.പി പറഞ്ഞു.
Sudhakaranmp





































