കണ്ണൂർ: ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്കു റെക്കോർഡ് വരുമാനം. ഇക്കഴിഞ്ഞ 15നു ജില്ലയിലെ വരുമാനം 42,08,323 രൂപ.കണ്ണൂർ ഡിപ്പോയിൽ 19,51,304, തലശ്ശേരി ഡിപ്പോയിൽ 11,72,526, പയ്യന്നൂർ ഡിപ്പോയിൽ 10,86,493 രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.
കണ്ണൂർ ഡിപ്പോയിൽ 99 ബസുകൾ സർവീസ് നടത്തിയപ്പോൾ 46056 യാത്രക്കാരും തലശ്ശേരി ഡിപ്പോയിൽ 57 ബസുകൾ സർവീസ് നടത്തിയപ്പോൾ 25009 യാത്രക്കാരും പയ്യന്നൂർ ഡിപ്പോയിൽ 66 ബസുകൾ സർവീസ് നടത്തിയപ്പോൾ 37583 യാത്രക്കാരും കെഎസ്ആർടിസിയെ ആശ്രയിച്ചു.
ജീവനക്കാരുടെ ആത്മാർഥ സഹകരണം കൊണ്ടാണ് ഈ നേട്ടം സാധ്യമായതെന്നു ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ വി.മനോജ് കുമാർ പറഞ്ഞു.
Kannur



.jpeg)


_(22).jpeg)



.jpeg)


_(22).jpeg)
























