കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വാളയാറിലെ കൊലപാതക സംഘം ഒരു അന്യ സംസ്ഥാനക്കാരനെ തല്ലിക്കൊന്നപ്പോൾ ആക്രോശിച്ചത് ബംഗ്ലാദേശിയല്ലേ എന്നാണ്. ഫാസിസ്റ്റ് ആക്രമണങ്ങളുടെ വേദിയാക്കി കേരളത്തെ മാറ്റാമെന്ന് ആർഎസ്എസോ ബിജെപിയോ കരുതേണ്ട. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ഇന്നലെ മോഹൻ ഭഗവത് പറഞ്ഞത്. എന്നാൽ ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല, മതേതര രാജ്യമാണ് മതേതരത്വത്തിൽ കൈവെക്കാനാണ് ആർഎസ്എസ് മേധാവി ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അക്രമികളോട് എൽഡിഎഫ് സർക്കാർ വിട്ടുവീഴ്ച കാണിക്കില്ല മുഖ്യമന്ത്രി അത് പ്രഖ്യാപിച്ചു കഴിഞ്ഞു. അർഹതപ്പെട്ട നഷ്ട പരിഹാരം നൽകുമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട് ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം, കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
റാം നാരായണിന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
Biniyviswam
















_(17).jpeg)






















