ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ
Dec 23, 2025 11:24 AM | By sukanya

തിരുവനന്തപുരം:, ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. കേരളാ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. സ്വർണത്തിൻ്റെ കാലപഴക്കം നിർണയിക്കുന്നതിനുള്ള എഫ് എസ് എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. സ്വർണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കേസുകളുടെ എഫ്ഐആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇവ നൽകാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.മോഹിത് ഉത്തരവിടുകയായിരുന്നു.

Sabarimala

Next TV

Related Stories
ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി

Dec 23, 2025 12:38 PM

ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി

ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം...

Read More >>
സൗജന്യ പി എസ് സി പരിശീലനം

Dec 23, 2025 12:12 PM

സൗജന്യ പി എസ് സി പരിശീലനം

സൗജന്യ പി എസ് സി...

Read More >>
അഡ്മിഷന്‍ തുടരുന്നു

Dec 23, 2025 11:58 AM

അഡ്മിഷന്‍ തുടരുന്നു

അഡ്മിഷന്‍...

Read More >>
അയ്യൻകുന്ന് കച്ചേരികടവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

Dec 23, 2025 11:43 AM

അയ്യൻകുന്ന് കച്ചേരികടവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

അയ്യൻകുന്ന് കച്ചേരികടവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ...

Read More >>
നിലം തൊടാതെ അപകടം ; ഇരിട്ടി കല്ലുമുട്ടിയിൽ കാർ സംരക്ഷണ തൂണിൽ ഇടിച്ചുകയറി

Dec 23, 2025 11:12 AM

നിലം തൊടാതെ അപകടം ; ഇരിട്ടി കല്ലുമുട്ടിയിൽ കാർ സംരക്ഷണ തൂണിൽ ഇടിച്ചുകയറി

നിലം തൊടാതെ അപകടം ; ഇരിട്ടി കല്ലുമുട്ടിയിൽ കാർ സംരക്ഷണ തൂണിൽ...

Read More >>
മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി; വിഷം കൊടുത്ത് കൊന്നു, പിന്നാലെ ആത്മഹത്യ; നടുക്കം മാറാതെ രാമന്തളി

Dec 23, 2025 10:45 AM

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി; വിഷം കൊടുത്ത് കൊന്നു, പിന്നാലെ ആത്മഹത്യ; നടുക്കം മാറാതെ രാമന്തളി

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി; വിഷം കൊടുത്ത് കൊന്നു, പിന്നാലെ ആത്മഹത്യ; നടുക്കം മാറാതെ...

Read More >>
Top Stories

News Roundup

Entertainment News