പേരാവൂർ : സിപിഐ നൂറാം സ്ഥാപക ദിനത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലത്തിലെ ബ്രാഞ്ചുകളിൽ പ്രഭാത ഭേരിയും പതാക ഉയർത്തലും നടന്നു.
അയോത്തുംചാലിൽ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. കെ രാമകൃഷ്ണൻ, നാരായണൻ കുഞ്ഞികണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.
കണിച്ചാറിൽ ജോഷി തോമസ്, പി കെ മോഹനൻ എന്നിവർ നേതൃത്വം നൽകി. പേരാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.
മുഴക്കുന്ന് ദാമോദരൻ സ്മാരക മന്ദിരത്തിൽ ജില്ലാ എക്സി. അംഗം വി ഷാജി ഉദ്ഘാടനം ചെയ്തു. സി പ്രദീപൻ, പി ദേവദാസ്, സി ശ്രീലത എന്നിവർ നേതൃത്വം നൽകി.
CPI Foundation Day program held



_(8).jpeg)





_(8).jpeg)


.jpeg)

.jpg)




















