തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് 2024 ന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ട് തൊഴിലാളി, നിര്‍മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ്മാന്‍/വുമണ്‍, നഴ്‌സ്, ഗാര്‍ഹികം, ടെക്‌സ്റ്റൈല്‍സ് മില്‍, കരകൗശല വൈദഗ്ധ്യ പാരമ്പര്യം, മാനുഫാക്ചറിംഗ്/പ്രോസസിംഗ് മേഖല, മത്സ്യ ബന്ധന വില്‍പ്പന, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍, പാചകം എന്നീ 20 മേഖലകളിലുളള തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഓരോ മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കും. ലേബര്‍ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ ജനുവരി എട്ടുവരെ അപേക്ഷിക്കാം.
വെബ്‌സൈറ്റില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്ത് തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം.
Applynow




_(8).jpeg)




_(8).jpeg)


.jpeg)

.jpg)




















