പാനൂർ: മലയാള ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭ ശ്രീനിവാസനെ പാനൂർ പി.ആർ.ലൈബ്രറി അനുസ്മരിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മലയാള സിനിമാലോകത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു. നല്ലൊരു ജൈവകർഷൻ കൂടിയായിരുന്നു അദ്ദേഹമെന്നും ഇക്കാര്യത്തിൽ ഏറെ ബഹുമാനമുണ്ടെന്നും പറഞ്ഞു.
ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന വിവിധ ഭാഗങ്ങളിലും മാധ്യമങ്ങളും ശ്രീനിവാസനുള്ള അനുസ്മരണവും, ആദരവുകളും നടക്കുമ്പോൾ സ്വന്തം നാട്ടുകാർ ഇക്കാര്യത്തിൽ വേണ്ടത്രഗൗരവം വിലയും കാണിക്കാത്തത് ഭു:ഖകരമായ കാര്യമായി തോന്നുകയാണെന്നും പ്രദീപ് ചൊക്ലി അനുസ്മരിച്ചു.
ചലച്ചിത്ര നടൻ സുശീൽ തിരുവങ്ങാട്, എ.യ തീന്ദ്രൻ എന്നിവ വരും അനുസ്മരണം നടത്തി.ജയചന്ദ്രൻ കരിയാട് സ്വാഗതവും കെ.കുമാരൻ നന്ദിയും പറഞ്ഞു
Panoor














_(8).jpeg)























