ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍
Dec 26, 2025 02:39 PM | By Remya Raveendran

പാലാ :   പാലാ നഗരസഭയുടെ ഇരുപത്തിരണ്ടാമത് അധ്യക്ഷയായി ഇരുപത്തിയൊന്ന് കാരി ദിയ പുളിക്കക്കണ്ടം ചുമതല ഏറ്റു. പുളിക്കക്കണ്ടം വിഭാഗത്തിന്റെ പിന്തുണയില്‍ യുഡിഫ് അധികാരത്തില്‍ ഏറുമ്പോള്‍ 1985ന് ശേഷം മാണിവിഭാഗം ആദ്യമായി പ്രതിപക്ഷ കസേരയില്‍. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്രം പാലാ എഴുതുമ്പോള്‍ ബിനു പുളിക്കക്കണ്ടത്തിന് ഇത് മധുരപ്രതികാരം കൂടിയാണ്.

രാഷ്ട്രീയത്തില്‍ പല കുറി പയറ്റിതെളിഞ്ഞ പാലായ്ക്ക് ഇന്നും ഒരു ചരിത്ര നിമിഷമായിരുന്നു. യുഡിഎഫ് പക്ഷത്തുനിന്ന് പുളിക്കകണ്ടത്തെ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ഭരണ ചക്രത്തിന്റെ കസേരയിലേറി. പ്രതിപക്ഷ കസേരയിലേക്ക് ഇരിപ്പുറയ്ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ആദ്യമായി പ്രതിപക്ഷം എന്ന ചരിത്രമെഴുതി. നഗരവികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ട് എന്ന് ദിയ ഗുഡ്‌മോണിങ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയില്‍ വ്യക്തമാക്കി.

കഥാന്ത്യത്തില്‍ ബിനു പുളിക്കക്കണ്ടത്തിനും ഇത് അഭിമാന നിമിഷമാണ്. 2023ല്‍ നഗരസഭ അധ്യക്ഷന്റെ കസേര ജോസ് കെ മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നഷ്ടപ്പെട്ട ബിനു, സിപിഐഎമ്മിന് വേണ്ടി അന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഏക കൗണ്‍സിലര്‍ കൂടിയായിരുന്നു. അധികാരം നഷ്ടപ്പെടുത്തിയ മാണി ഗ്രൂപ്പിന്, സ്വന്തം മകളെ അധികാരത്തിലേറ്റി ബിനു മധുര പ്രതികാരം തീര്‍ത്തു.

Diyapulikkakandam

Next TV

Related Stories
കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും പിടിയിൽ

Dec 26, 2025 04:25 PM

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും പിടിയിൽ

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും...

Read More >>
ഇരിട്ടി നഗരസഭ വൈസ് ചെയർ പേഴ്സണായി കെ. സോയ തെരെഞ്ഞെടുക്കപ്പെട്ടു.

Dec 26, 2025 04:03 PM

ഇരിട്ടി നഗരസഭ വൈസ് ചെയർ പേഴ്സണായി കെ. സോയ തെരെഞ്ഞെടുക്കപ്പെട്ടു.

ഇരിട്ടി നഗരസഭ വൈസ് ചെയർ പേഴ്സണായി കെ. സോയ...

Read More >>
‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

Dec 26, 2025 03:33 PM

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു

Dec 26, 2025 03:03 PM

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം...

Read More >>
വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു

Dec 26, 2025 02:15 PM

വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു

വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി...

Read More >>
കണ്ണൂർ മയ്യിലിൽ T20 ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി

Dec 26, 2025 02:03 PM

കണ്ണൂർ മയ്യിലിൽ T20 ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി

കണ്ണൂർ മയ്യിലിൽ T20 ക്രിക്കറ്റ് ടൂർണ്ണമെന്റിന്...

Read More >>
Top Stories