ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണസംഘം ദിണ്ടിഗലില്‍; ഡി മണിയുടെ കൂട്ടാളിയെ ചോദ്യം ചെയ്യുന്നു
Dec 26, 2025 03:03 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് ഡിണ്ടിഗലില്‍ എസ്‌ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യല്‍. വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍

ശബരിമല ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്. ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്‌ഐടി പറയുന്നത്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി. പ്രവാസി വ്യവസായിയാണ് നിര്‍ണ്ണായക മൊഴി നല്‍കിയിരുന്നത്.

2017ന് ശേഷം 2023 വരെ മാസ്റ്റര്‍ പ്ലാനുമായി ഡി മണിയും സംഘവും കേരളത്തില്‍ ഇടപാടുകള്‍ ലക്ഷ്യം വെച്ചത്. ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്ഐടിയുടെ നീക്കം. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.

Sabarimalagoldcase

Next TV

Related Stories
വീണുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി അൻസൽന ജലീൽ

Dec 26, 2025 05:20 PM

വീണുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി അൻസൽന ജലീൽ

വീണുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി അൻസൽന...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും പിടിയിൽ

Dec 26, 2025 04:25 PM

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും പിടിയിൽ

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും...

Read More >>
ഇരിട്ടി നഗരസഭ വൈസ് ചെയർ പേഴ്സണായി കെ. സോയ തെരെഞ്ഞെടുക്കപ്പെട്ടു.

Dec 26, 2025 04:03 PM

ഇരിട്ടി നഗരസഭ വൈസ് ചെയർ പേഴ്സണായി കെ. സോയ തെരെഞ്ഞെടുക്കപ്പെട്ടു.

ഇരിട്ടി നഗരസഭ വൈസ് ചെയർ പേഴ്സണായി കെ. സോയ...

Read More >>
‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

Dec 26, 2025 03:33 PM

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി...

Read More >>
ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

Dec 26, 2025 02:39 PM

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ...

Read More >>
വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു

Dec 26, 2025 02:15 PM

വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു

വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി...

Read More >>
Top Stories