കണ്ണൂർ: പെരളശ്ശേരിയിൽ ബിജെപി പ്രവർത്തകയെ വീട് കയറി ആക്രമിച്ചതിൽ 12 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. പെരളശ്ശേരിയിലെ ബിജെപി പ്രവർത്തക. റീജയേയും ഭർത്താവ് ഷൈജുവിനെയും വീട്ടിൽ കയറി അക്രമിച്ചതിനാണ് കേസ് എടുത്തത്
സിപിഎം ലോക്കൽ കമ്മിറ്റി അംഗം മഹേഷ്, പൂങ്കാവിൽ സുനി, ബിജു, ശശി, ലജീഷ്, ശ്രീനന്ദ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയുമാണ് കേസെടുത്തത്.പെരളശ്ശേരി ടൗൺ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതാണ് അക്രമത്തിന് കാരണമെന്ന് എഫ്ഐആർ.
Kannur







































