ഇരിട്ടി : ഇരിട്ടി സാക് അക്കാദമിയും കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ എമർജൻസി ഡിപ്പാർട്മെന്റും ചേർന്ന് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് സംഘടിപ്പിച്ചു. കുഴഞ്ഞു വീണുള്ള മരണം അനുദിനം വർദ്ദിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം ക്ലാസുകൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.
CPR അഥവാ ഹൃദയ സ്തംഭന പ്രഥമ ശുശ്രൂഷാ പരിശീലനം,ചോക്കിങ്, AED പരിശീലനം, തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. ഇരിട്ടി സാക് അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ എമർജൻസി ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊഫസർ Dr. മാധവൻ കെടി, Dr. ഷാനവാസ് കെ, Dr. ആൽവിൻ കെ ബി, Dr.റോഷൻ, Dr.ശങ്കരയ്യ, Dr. ഗൗതം തുടങ്ങിയവർ പരിശീലനം നൽകി.
സാക് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല കെ ടി അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത് ആശംസയും ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിനി അനുഷ്മ നന്ദിയും അർപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.
Basiclifesupporttraining





































