മലപ്പുറം : മലപ്പുറം ജില്ലാ വിഭജിക്കണം, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്ര ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നുവെന്ന് ഖലീൽ ബുഖാരി തങ്ങൾ. ജില്ലാ വിഭജനം റവന്യു സൗകര്യത്തിന് ആണ്. ജില്ലാ വിഭജനം മതപരമായ കണ്ണിലൂടെ കാണരുത്. വിഭവങ്ങൾ അർഹമായ രീതിയെ ലഭിക്കാൻ ജില്ലാ വിഭജനം വേണം. മലപ്പുറം ജില്ലക്കാരുടെ ആവശ്യം ആയി ഇതിനെ കാണണം. മഞ്ചേരി മെഡിക്കൽ കോളേജിനു അടിസ്ഥാന സൗകര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ സ്കൂൾ ഇല്ല എന്ന വാദത്തിലും ഖലീൽ ബുഖാരി തങ്ങൾ പ്രതികരിച്ചു. എസ്എൻഡിപിക്ക് മലപ്പുറം ജില്ലയിൽ സ്കൂളുകൾ ഇല്ലെങ്കിൽ സ്കൂൾ കൊടുക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. മലപ്പുറത്തു ഒരു ഐഡഡ് സ്കൂൾ പോലും ഇല്ലാത്തവരാണ് AP വിഭാഗം.സർക്കാർ ഇക്കാര്യത്തിൽ ഒരു ധവള പത്രം ഇറക്കട്ടെ, ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു.
സമസ്തയുടെ ലയനം, ഇപ്പോൾ രണ്ട് വിഭാഗവും നൂറാം വാർഷിക ആഘോഷത്തിന്റെ വേളയിലാണ്. അതിന് ശേഷം ചർച്ച നടത്തുന്നതിൽ തെറ്റ് ഇല്ല. ജമാഅത് ഇസ്ലാമിയുടെ ആശയം തെറ്റെന്ന് മതപരമായ വീക്ഷണത്തിൽ ഞങ്ങൾ പറയാറുണ്ട്. രാഷ്ട്രീയ പാർട്ടികൾ വെൽഫയർ പാർട്ടിയുമായി കൂട്ടുകൂടണോ എന്ന് രാഷ്ട്രീയ പാർട്ടികൾ ആണ് പറയേണ്ടത്. അതിൽ AP സമസ്തക്ക് അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Ghaleelbugharithangal





































