കോരിത്തരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു. വിജയ് ചിത്രമായ 'ജനനായകൻ' റിലീസ് മാറ്റിയതോടെ ഏറെ ആകാംക്ഷയിലാണ് പ്രഭാസ് ആരാധകർ. മലയാളം, തമിഴ്. ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് 'ദി രാജാ സാബ്' എത്തുന്നത്. തിയേറ്ററില്‍ ഒരു തവണ കണ്ടാല്‍ മതി തീരാത്ത മാസ്സീവ് റിപ്പീറ്റ് വാല്യു ചിത്രം ഉറപ്പുവരുത്തും എന്നാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലര്‍ പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ 'റിബല്‍ സാബ്' ഏവരിലും വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ - ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് രണ്ട് വേഷങ്ങളിൽ എത്തുമെന്നാണ് സൂചന.
'The Raja Saab' from tomorrow















.jpeg)
.jpeg)


















