കണ്ണൂർ:വർഷങ്ങളായി നൂലുകൾക്കിടയിൽ നെയ്തെടുത്ത സ്വപ്നങ്ങൾക്ക് ഇപ്പോൾ റിപ്പബ്ലിക് ദിനത്തിൻ്റെ തിളക്കം. പയ്യന്നൂർ ഫർക്ക ഗ്രാമോദയ സംഘത്തിലെ ഖാദി നെയ്ത്ത് തൊഴിലാളികളായ ബിന്ദുവിനും എലിസബത്തിനുമാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണാൻ ഡൽഹിയിൽനിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത്.
കേരളത്തിൽനിന്ന് ഖാദി കമ്മീഷൻ തിരഞ്ഞെടുത്ത നാല് പേരിൽ രണ്ടുപേരും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഫർക്ക ഗ്രാമോദയ സംഘത്തിലെ ചെറുപുഴ കുണ്ടംതടം യൂണിറ്റിലെ ജീവനക്കാരാണ് എന്നത് നാടിനും അഭിമാനമാകുന്നു.
Kannur







































