പേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. ധനകാര്യ സ്ഥിരംസമിതി ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസിനെ തിരഞ്ഞെടുത്തു. സി ഗോപാലന്‍, മോഹനന്‍ കൊളക്കാടന്‍, ഷീബ വി എന്നിവരാണ് ധനകാര്യ സ്ഥിരം സമിതി അംഗങ്ങള്‍. ലിസമ്മ ജോസഫ് മംഗലത്തിലാണ് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍.എ. ഷാജു, ദീപ ഗിരീഷ് എന്നിവര്‍ അംഗങ്ങളാണ്. ജെയ്ഷ ബിജുവിനെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു. ജോണി പാമ്പാടി, ജിജിജോയി എന്നിവര്‍ അംഗങ്ങളാണ്. ക്ഷേമ കാര്യ സ്ഥിരംസമിതി ചെയര്‍മാനായി നൂറുദ്ദീന്‍ മുള്ളേരിക്കിലനെ തിരഞ്ഞെടുത്തു. യശോദ വത്സരാജ്, ഒ പ്രസാദ് എന്നിവര്‍ അഗങ്ങളാണ്.
Peravoorblockpanchayath







































