മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ്
Jan 9, 2026 03:21 PM | By Remya Raveendran

തിരുവനന്തപുരം :    മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവില്‍ ബീവറേജസ് കോര്‍പറേഷന് ഹൈക്കോടതി നോട്ടീസ്. ബെവ്‌കൊ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കോട്ടയം ഡിസിസി വൈസ് പ്രസിഡാന്റാണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ബെവ്കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ബെവ്കോയെ കൂടാതെ എക്സൈസ് കമ്മീഷണര്‍ക്കും അഡീഷണല്‍ സെക്രട്ടറിയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസില്‍ വിശദീകരണം നല്‍കണം. ഇതിന് ശേഷമാകും വാദം നടക്കുക. നേരത്തെ ഇതിനെതിരെ കെസിബിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഹര്‍ജി ഇന്ന് പരിഗണിക്കവേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോ അറിയിച്ചിരുന്നത്.

Highcourtnotice

Next TV

Related Stories
അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

Jan 9, 2026 08:14 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി...

Read More >>
ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി;    കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

Jan 9, 2026 08:10 PM

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന്...

Read More >>
‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ വാസവൻ

Jan 9, 2026 05:02 PM

‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ വാസവൻ

‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ...

Read More >>
കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി ഇന്ദിര

Jan 9, 2026 04:32 PM

കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി ഇന്ദിര

കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി...

Read More >>
ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു

Jan 9, 2026 04:23 PM

ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു

ഫാം പ്ലാൻ ശില്പശാല...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍; നിര്‍ണായക നീക്കവുമായി എസ്‌ഐടി

Jan 9, 2026 03:02 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍; നിര്‍ണായക നീക്കവുമായി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍; നിര്‍ണായക നീക്കവുമായി...

Read More >>
Top Stories