അടക്കാതോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ വി.ഔസേപ്പിതാവിന്റെയും പരി. കന്യകാമറിയത്തിന്റെയും വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി. ഫാ. സെബിൻ ഐക്കരത്താഴത്ത്, ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.ജനുവരി 10 ശനിയാഴ് നടക്കുന്ന ആഘോഷമായ വി. കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് കാർമികത്വം വഹിക്കും.തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും.
വാദ്യമേളഘോഷങ്ങൾ, ഗാനമേള എന്നിവയും അന്നേദിവസം നടക്കും.ജനുവരി 11 ഞായർ പ്രധാന തിരുനാൾ ദിനത്തിൽ ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ജിൻ്റോ തട്ടുപറമ്പിൽ കാർമികത്വം വഹിക്കും. തിരുനാൾ നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Adakkathod




































