ക്വാറി, ക്രഷർ യൂണിറ്റുകൾ സമരത്തിലേക്ക്, നിർമ്മാണ മേഖല സ്തംഭിച്ചേക്കും..

ക്വാറി, ക്രഷർ യൂണിറ്റുകൾ സമരത്തിലേക്ക്, നിർമ്മാണ മേഖല സ്തംഭിച്ചേക്കും..
Jan 10, 2026 06:44 AM | By sukanya

കോഴിക്കോട് : കരിങ്കല്ലും എം സാന്റുമുൾപ്പെടെ കരിങ്കൽ ഉത്പന്നങ്ങൾ കിട്ടാനില്ലെന്നിരിക്കെ, ക്വാറി ക്രഷർ യൂണിറ്റുകൾ അടച്ചിട്ട് 26 മുതൽ നടത്തുന്ന അനിശ്തിതകാല സമരം നിർമ്മാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ജില്ലയിൽ മന്ദഗതിയിൽ നീങ്ങുന്ന വെങ്ങളം മുതൽ അഴിയൂർ വരേയുള്ള ദേശീയപാത നിർമ്മാണത്തേയും സമരം ബാധിച്ചേക്കും.

ക്വാറികൾക്ക് അനുമതി നൽകാതെയും പിഴ അഞ്ചിരട്ടിയോളം വർദ്ധിപ്പിച്ചും മറ്റുമുള്ള വ്യവസായ വകുപ്പിന്റെ നടപടിക്കെതിരെയാണ് സമരം. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.

കരിങ്കല്ല്, എം സാന്റ് തുടങ്ങിയവയുടെ വിലയിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടായി. കരിങ്കല്ല് ലോഡിന് 3000- 5,500 വിലയുണ്ടായിരുന്നത് ഇപ്പോൾ 8,000- 10,000 വരെയെത്തി.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സാധാരണക്കാരന്റെ വീട് നിർമ്മാണം വരെ പ്രതിസന്ധിയിലായേക്കും. ജില്ലയിലുള്ളത് രണ്ട് ക്വാറികളാണെന്ന് കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെ.എം.സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് എം.കെ ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇത് സർക്കാരിന് കോടികളുടെ നികുതി നഷ്ടവുമുണ്ടാക്കുന്നു.

അധികൃതരുടെ വികലമായ നയങ്ങൾ കാരണം നിർമ്മാണ മേഖല മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണെന്ന് ഭാരവാഹികൾ ആരോപിച്ചു. പലരുടെയും വീട് നിർമ്മാണം പാതിവഴിയിലാണ്.

പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ രേഖാമൂലം നൽകിയ ഉറപ്പുകളും പാലിച്ചില്ല. ജിയോളജി ഓഫീസിലും ജിയോളജി ഡയറക്ടറേറ്റിലും ഒന്നും നടക്കുന്നില്ല. വർഷങ്ങളായി ഫയലുകൾ കെട്ടിക്കിടക്കുന്നതിനാൽ വ്യവസായികൾക്ക് ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി തോപ്പിൽ സുലൈമാൻ, എസ്.എം.കെ മുഹമ്മദലി, രവീന്ദ്രൻ വടകര, ബാവ താമരശേരി തുടങ്ങിയവരും പങ്കെടുത്തു.

Sabarimala

Next TV

Related Stories
മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

Jan 10, 2026 03:39 PM

മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി...

Read More >>
മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

Jan 10, 2026 03:31 PM

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് ഷൂട്ടർ ടീമിനെ തേടുന്നു

Jan 10, 2026 02:48 PM

കേളകം ഗ്രാമപഞ്ചായത്ത് ഷൂട്ടർ ടീമിനെ തേടുന്നു

കേളകം ഗ്രാമപഞ്ചായത്ത് ഷൂട്ടർ ടീമിനെ...

Read More >>
സ്കൂള്‍ കലോത്സവത്തിൽ ഇനി ‘താമരയും’; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു, ‘ഡാലിയയെ’ ഒഴിവാക്കി

Jan 10, 2026 02:38 PM

സ്കൂള്‍ കലോത്സവത്തിൽ ഇനി ‘താമരയും’; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു, ‘ഡാലിയയെ’ ഒഴിവാക്കി

സ്കൂള്‍ കലോത്സവത്തിൽ ഇനി ‘താമരയും’; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു, ‘ഡാലിയയെ’...

Read More >>
മലപ്പുറത്ത് ഭീതി വിതച്ച് മസ്തിഷ്‌ക ജ്വരം;  ഒരു വര്‍ഷത്തിനിടെ 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍

Jan 10, 2026 02:19 PM

മലപ്പുറത്ത് ഭീതി വിതച്ച് മസ്തിഷ്‌ക ജ്വരം; ഒരു വര്‍ഷത്തിനിടെ 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍

മലപ്പുറത്ത് ഭീതി വിതച്ച് മസ്തിഷ്‌ക ജ്വരം; ഒരു വര്‍ഷത്തിനിടെ 77 പേർക്ക്, മൂന്നിലൊന്നും...

Read More >>
ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി വേണുഗോപാൽ

Jan 10, 2026 02:07 PM

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി വേണുഗോപാൽ

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി...

Read More >>
Top Stories

News Roundup