കേളകം : ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് കേളകം ഗ്രാമപഞ്ചായത്ത് ഷൂട്ടർമാരുടെ ടീമിനെ രൂപീകരിക്കാൻ തീരുമാനിച്ചു.
കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സർക്കാർ നിയമിച്ചിരുന്നു. ഈ അധികാരം ഉപയോഗിച്ച് കൊണ്ടാണ് കേളകം പഞ്ചായത്ത് ഷൂട്ടർ ടീമീനെ നിയമിക്കാൻ തീരുമാനിച്ചതെന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി ജോസഫ്, വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു ചാക്കോ പൊരുമത്തറ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ലൈസൻസുള്ള ഷൂട്ടർമാർ ജനുവരി 15 ന് മുൻപായി കേളകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Shooterteam






































