കേളകം: കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു.ശാന്തിഗിരി, കരിയം കാപ്പ്, വെണ്ടേക്കുംചാൽ,പൊയ്യമല, നരിക്കടവ്, ചെട്ടിയാം പറമ്പ, തുള്ളൽ തുടങ്ങിയ പ്രദേശങ്ങളിലെ വഴിയോരങ്ങളിലെ വിളക്കുകൾ ഭൂരിപക്ഷവും പ്രവർത്തന രഹിതം. കടുവ പുലി, കാട്ട് പന്നി തുടങ്ങിയ വന്യ ജീവികൾ വിഹരിക്കുന്ന പ്രദേശത്തെ തെരുവ് വിളക്കുകൾ തകരാറിലായിട്ടും പരിഹാരമുണ്ടാകാത്തതിൽ പരാതിയുമായി കർഷകർ രംഗത്തെത്തി.
Kelakam


































