അടയ്ക്കാത്തോട് :അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഭക്തി സാന്ദ്രമായ പ്രദക്ഷിണത്തിന് ഭക്തജന സാഗരം .തിരുന്നാൾ കർമ്മങ്ങൾക്ക്ഫാ. സെബിൻ ഐക്കരത്താഴത്ത്, ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ശനിയാഴ്‌ച്ച വൈകുന്നേരം ഏഴ് മണിക്കാരംഭിച്ച തിരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ നാട്ടിലെത്തിയിരുന്നു.
കുടിയേറ്റ ജനതയുടെ ആത്മീയ കേന്ദ്രമായ അടക്കാത്തോട് ദേവാലയത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ അണിചേർന്ന തിരുന്നാൾ ആഘോഷമാണ് നടന്നത്. ഞായറാഴ്ച പ്രധാന തിരുനാൾ ദിനത്തിൽ ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ജിൻ്റോ തട്ടുപറമ്പിൽ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Adakkathod





































