തിരുവനന്തപുരം : അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണസംഘത്തോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും തിരിച്ചുവരവ് ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കേസിൽ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഡിജിറ്റൽ തെളിവുകളും കേസിൽ നിർണായകമാകും. എന്നാൽ ഫോണിന്റെ ലോക്ക് പറഞ്ഞ് തരാൻ രാഹുൽ തയാറായിട്ടില്ലെന്ന് എസ്ഐടി പറയുന്നു.
രാഹുലിന്റെ ഫോണിൽ ദൃശ്യങ്ങളും ചാറ്റുകളും ഉണ്ടെന്നും അത് പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. രാഹുൽ മങ്കൂട്ടത്തിൽ പരാതിക്കാരിയെ ക്രൂരമായി മർദിച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയിൽ ഉയർന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനാറിപ്പോർട്ട് ആണ് കേസിൽ ശക്തമായ തെളിവായത്.
വിവാഹ വാഗ്ദാനം നൽകിയായിരുന്നു യുവതിയെ രാഹുൽ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുൽ പറഞ്ഞു. ഗർഭിണിയായപ്പോൾ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങൾ പൊലീസിന് നൽകി. അതീവ രഹസ്യമായാണ് ഇന്ന് പുലർച്ചെയോടെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലിൽ വെച്ചാണ് ഒരു വർഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും.
Rahulhaveevidence







































