തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് ക്രൂര ലൈംഗിക വേട്ട എന്ന് എഫ്ഐആർ. ലൈംഗിക താൽപര്യത്തിനായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി. ബലംപ്രയോഗിച്ച് ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കി. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നും എഫ്ഐആർ.
പ്രലോഭിപ്പിച്ച് സ്വകാര്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നും വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് നീക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ഗുരുതര പരാമർശങ്ങളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗഹൃദം സ്ഥാപപിച്ച് വിശ്വാസം വരുത്തിയ ശേഷം വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നത്. 2024 ഏപ്രിൽ എട്ടാം തീയതി തിരുവല്ലയിൽ ക്ലബ് സെവൻ ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് യുവതിയെ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ കൊണ്ടാണ് റൂം ബുക്ക് ചെയ്യിപ്പിച്ചിരുന്നത്.
വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് ഊരി മാറ്റുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് അതിജീവിതയെ ഉപദ്രവിച്ചത്. വേദനിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ വായ പൊത്തിപിടിച്ച് വീണ്ടും ഉപദ്രവിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. പല രീതിയിലുള്ള ലൈംഗിക വൈകൃതങ്ങൾക്ക് രാഹുൽ അതിജീവിതയെ ഇരയാക്കി. പത്തനംതിട്ട ക്രൈംബ്രാഞ്ചാണ് എഫ്‌ഐആർ തായാറാക്കിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
യുവതിയെ ഗർഭിണിയാക്കിയ ശേഷം രാഹുൽ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കേസിൽ രാഹുലിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും.
Firrahulmangootam







































