മട്ടന്നൂർ : ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തിന്റെ നേതൃത്വത്തിൽ നടുവനാട് നടത്തിയ പരിശോധനയിൽ ഒരു കിലോയിൽ അധികം കഞ്ചാവുമായി ആസാം സ്വദേശി ഹബീബർ റഹ്മാൻ (25) പിടിയിലായി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപ്പന നടത്തുന്ന ഇയാൾ കുറച്ച് ദിവസമായി എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളെ പിടികൂടിയ എക്സൈസ് സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ബഷീർ പിലാട്ട്, കെ കെ ഷാജി, പ്രിവന്റ്റ്റീവ് ഓഫീസർ വി എൻ സതീഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, ടി പി സുദീപ്, കെ രമീഷ് , എക്സൈസ് സൈബർ സെല്ലിലെ പ്രിവൻ്റീവ് ഓഫീസർ ടി സനലേഷ്,സിവിൽ എക്സൈസ് ഓഫീസർ കെ സുഹീഷ് എന്നിവരും ഉണ്ടായിരുന്നു.
Iritty






































