ഇരിട്ടി: മോട്ടോർ തൊഴിലാളി യൂണിയൻ എസ്ടിയു ഇരിട്ടിയൂണിറ്റ് കൺവെൻഷൻ മുസ്ലിം ലീഗ് ടൌൺ പ്രസിഡന്റ് തറാൽ ഈസ ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ് കണിയറക്കൽ ആദ്യക്ഷത വഹിച്ച ചടങ്ങിൽ എം കെ ഹാരിസ്, വി പി റഷീദ്, പി അബ്ദുൽനാസർ, അബ്ദുറഹിമാൻചാല, സികെമുഹമ്മദ് പ്രസംഗിച്ചു.
ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതി കളിൽ കോഴിക്കോട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനും എല്ലാപ്രവർത്തകരെ യും പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ വാഹനം മുൻകൂട്ടി ഏല്പിക്കുന്നതിന്നും തീരുമാനിച്ചു.
ഇരിട്ടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരെഞ്ഞെടുത്ത എസ് ടി യു സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി യംഗം വി പി അബ്ദുൽ റഷീദിന് അനുമോദനം നൽകി.
Iritty




































