കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് മേഖലയിൽ ജനങ്ങലിൽ ആശങ്ക ഉളവാക്കി വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ വനംവകുപ്പിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിൽ പിടികൂടി.അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ഈ ദൗത്യം വനംവകുപ്പിന്റെ ഏകോപന മികവിന്റെ ഉദാഹരണമായി.
ജനുവരി 8-ന് രാത്രിയാണ് പാലത്തുംകടവ് സ്വദേശിനി ശ്രീമതി സരസു പുല്ലാട്ടുകുന്നേലിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന നാല് കന്നുകാലികളെ വന്യജീവി ആക്രമിച്ചു ഭക്ഷിക്കാൻ ശ്രമിച്ചത്. വിവരം ലഭിച്ചയുടൻ തന്നെ കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കാൽപ്പാടുകളിൽ നിന്നും ആക്രമണരീതിയിൽ നിന്നും കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ ഗൌരവം പരിഗണിച്ച് അടിയന്തരമായി NTCA മാനദണ്ഡങ്ങൾ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ച് തീരുമാനങ്ങൾ എടുക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി അറിയിച്ചു. കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഈ മേഖലയിൽ രാത്രിയും പകലും ശക്തമായ പട്രോളിംഗ് (Day & Night Patrolling) ഉണ്ടായിരിക്കുന്നതാണ് എന്നും ഉറപ്പ് നല്കി .
മൂടിക്കയം വനത്തിൽ നിന്നും 500 മീറ്റർ , കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും വെറും 500 മീറ്റര് മാത്രം അകലെയാണ് സംഭവ സ്ഥലം.
തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം നഷ്ടപരിഹാര തുക വര്ധിപ്പിക്കണമെന്നതായിരുന്നു ആയത് ചർച്ച ചെയ്യാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തന്നെ നേരിട്ടെത്തി. നോർത്തേൺ സർക്കിൾ സി.സി.എഫ് (CCF) ശ്രീ അഞ്ജൻ കുമാർ IFS , ആറളം വൈൽഡ് ലൈഫ് വാർഡൻ ശ്രീ വി രതീശൻ തുടങ്ങിയവർ സ്ഥലത്തെത്തി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ, ബഹുമാനപ്പെട്ട പേരാവൂർ എം.എൽ.എ(MLA) ശ്രീ സണ്ണി ജോസഫ് അവർകൾ സ്ഥലത്തെത്തി ജനങ്ങളെ കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നഷ്ടപരിഹാരത്തിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കി.
മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി ഡോക്ടറുടെ പശുക്കളുടെ മൂല്യനിർണ്ണയതിൻ പ്രകാരമുള്ള തുകയുടെ 80 ശതമാനം അടിയന്തരമായി വനംവകുപ്പിൻ്റെ compensation ഫണ്ടിൽ നിന്ന് നല്കുമെന്ന് കണ്ണൂർ DFO ശ്രീ എസ് വൈശാഖ് ഐഎഫ്എസ് ഉറപ്പ്നല്കി.
ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലത്ത് എത്തിയ ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർ ഉറപ്പ് നൽകി. ടീ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തമെന്ന് എംഎൽഎയും അറിയിച്ചു.തുടർന്ന് പശുക്കളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക ഉത്തരവ് ലഭിച്ച ഉടൻ തന്നെ കടുവയെ പിടികൂടാനുള്ള കൂട് (Cage) സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് പൂർത്തിയാക്കി. എൻ.ടി.സി.എ (NTCA) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ.
രാത്രിയിലുള്ള കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ കൊട്ടിയൂർ റെയ്ഞ്ച് സ്റ്റാഫുകൾ, ആർ.ആർ.ടി (RRT) സംഘം, നോർത്തേൺ സർക്കിൾ വെറ്റിനറി Doctor,ഇരിട്ടി പോലീസിലെ ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവരടങ്ങുന്ന വൻ പോലീസ് സന്നാഹം എന്നിവർ സംയുക്തമായി സ്ഥലത്ത് ക്യാമ്പ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ കണക്കുകൂട്ടലുകൾ ശരിവെച്ചുകൊണ്ട് 09/01/2026 രാത്രി 11 മണിയോടെ കടുവ കൂട്ടിലായി.
പിടികൂടിയ കടുവയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വിദഗ്ദ്ധ പരിചരണത്തിനായി കുപ്പാടിയിലുള്ള അനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് (Animal Hospice Centre and Palliative Care Unit) മാറ്റിയിട്ടുണ്ട്.തുടർപ്പരിശോധനയിൽ കടുവയുടെ പ്രായം പത്തു വയസ്സിന് അടുത്ത് ആണ് എന്നും, Canine പല്ലുകൾ നാലും പരിക്ക് പറ്റിയ നിലയിൽ ആണെന്നും കണ്ടെത്തി.
കടുവയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും തുടർപരിചരണം നൽകിവരികയാണ് എന്നും അധികൃതർ അറിയിച്ചു.
Ayyankunnu








































