ഇരിട്ടി : ഭാവഗായകൻ പി ജയചന്ദ്രൻ ഓർമ ദിനമായ ജനുവരി 9 നു ഇരിട്ടി സംഗീത സഭ വിശ്വശ്രീ കലാക്ഷേത്രം ഹാളിൽ അനുസ്മരണ പരിപാടി നടത്തി.സഭ പ്രസിഡന്റ് മനോജ് അമ്മയുടെ ആദ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമേഷ് എം ഉൽഘാടനം ചെയ്തു. ഇരിട്ടിനഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി അബ്ദുൽ റഷീദ്, സംഗീത സഭ രക്ഷാധികാരികളായ ഡോ ജി ശിവരാമകൃഷ്ണൻ, കെ എം കൃഷ്ണൻ, സെക്രട്ടറി സി സുരേഷ് കുമാർ, വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ചെയർമാൻ പ്രദീപ് കുമാർ കാക്കറയിൽ, ട്രഷറർ എ കെ ഹസ്സൻ എന്നിവർ സംസാരിച്ചു.തുടർന്ന് ജയചന്ദ്രൻ അനുസ്മരണ ഗാനമേള അരങ്ങേറി.
Irittysangeethasabha

































