കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ
Jan 10, 2026 12:34 PM | By sukanya

കരൂർ : കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു.

2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ‍ തിക്കും തിരക്കുമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ‍ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ പലരുടെയും ചോദ്യം ചെയ്യൽ 10 മണിക്കൂർ വരെ നീണ്ടിരുന്നു.

കഴിഞ്ഞ ഒക്ടോബർ 13നാണ്, ദുരന്തത്തിൽ സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിംകോടതി ഇടപെടൽ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രിംകോടതി രൂപീകരിച്ചിരുന്നു.സിബിഐ അന്വേഷണം വേണമെന്ന തമിഴക വെട്രി കഴകത്തിന്റെ ആവശ്യം പരി​ഗണിച്ചായിരുന്നു സുപ്രിംകോടതി ഉത്തരവ്.

Vijayi

Next TV

Related Stories
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

Jan 10, 2026 10:26 PM

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന് തുടങ്ങും

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്നിന്...

Read More >>
കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

Jan 10, 2026 07:14 PM

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി കണ്ണടച്ചു

കേളകം പഞ്ചായത്തിൻ്റെ മലയോര പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വ്യാപകമായി...

Read More >>
ഇരിട്ടി സംഗീത സഭ പി ജയചന്ദ്രൻ അനുസ്മരണം നടത്തി

Jan 10, 2026 05:32 PM

ഇരിട്ടി സംഗീത സഭ പി ജയചന്ദ്രൻ അനുസ്മരണം നടത്തി

ഇരിട്ടി സംഗീത സഭ പി ജയചന്ദ്രൻ അനുസ്മരണം...

Read More >>
അയ്യൻകുന്നിലെ പാലത്തുംകടവിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായത് വനംവകുപ്പിന്റെ അതിവേഗ പ്രൊഫഷണൽ ഇടപെടലിന്റെ വിജയം

Jan 10, 2026 03:55 PM

അയ്യൻകുന്നിലെ പാലത്തുംകടവിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായത് വനംവകുപ്പിന്റെ അതിവേഗ പ്രൊഫഷണൽ ഇടപെടലിന്റെ വിജയം

അയ്യൻകുന്നിലെ പാലത്തുംകടവിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായത് വനംവകുപ്പിന്റെ അതിവേഗ പ്രൊഫഷണൽ ഇടപെടലിന്റെ...

Read More >>
മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

Jan 10, 2026 03:39 PM

മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

മുഖ്യമന്ത്രി പറയുന്നത് സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത'; ബാലനെ പിന്തുണച്ചതിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി...

Read More >>
മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

Jan 10, 2026 03:31 PM

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

Read More >>
Top Stories