പേരാവൂർ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂർ, പേരാവൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഫാം പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന ശില്പ ശാല സംഘടിപ്പിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ, സുരേന്ദ്രൻ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പേരാവൂർ ബ്ലോക്ക് കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ, . ബീന ആർ അധ്യക്ഷയായി. കണിച്ചാർ കൃഷി ഓഫീസർ . അരുൺ ജോസ്, കെ.വി. കെ- കണ്ണൂർ അസിസ്റ്റന്റ് പ്രൊഫസർ . മഞ്ചു എ. പി എന്നിവർ പദ്ധതി വിശദീകരണം നടത്തി. കൊട്ടിയൂർ കൃഷി ഓഫീസർ . അൻസാ ആഗസ്റ്റിൻ സ്വാഗതവും മാലൂർ കൃഷി ഓഫീസർ . ഷിനു തോമസ് നന്ദിയും പറഞ്ഞു. ശില്പശാലയിൽ 50 ഓളം കർഷകർ പങ്കെടുത്തു.
Farmplansilpasala







































