ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ പശുക്കളെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരണം. പാലത്തും കടവിൽ രാകേഷ് രാഘവൻ പുല്ലാട്ട് കുന്നേലിന്റെ നാല് പശുക്കളെയാണ് കടുവ കൊന്നത്.കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ തുടങ്ങിയ ജനപ്രതിനിധികൾ സംഭവ സ്ഥലത്ത് സന്ദർശനം നടത്തി.ഇതോടെ സ്ഥലത്തെത്തിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വന്യജീവി പ്രശ്നത്തിൽ നടപടിയെടുത്തതിനുശേഷം മാത്രം തിരികെ പോയാൽ മതിയെന്ന് പറഞ്ഞ് നാട്ടുകാർ തടഞ്ഞു. അതെ സമയം എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും കുടുംബത്തിന് പെട്ടെന്ന് തന്നെ നഷ്ട്ട പരിഹാരം നൽകുവാൻ വനം വകുപ്പ് മന്ത്രിഎ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.
It was the tiger that killed the cows in Ayyankunnu







































