കണ്ണൂർ : കരിവെള്ളൂർ പേരളം കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഗ്രാമ കിരണം പദ്ധതിയുടെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് & എൽ ഇ ഡി ബൾബ് നിർമാണ പരിപാലന യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
കരിവെള്ളൂർ,പള്ളിക്കുളം എസ് സി തൊഴിൽ നൈപുണ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ തൊഴിൽ പരിശീലനം ലഭിച്ച മുപ്പത് അയൽക്കൂട്ടം പ്രവർത്തകർ ആണ് ജോലി ചെയ്യുന്നത്.
ജില്ലയിലെ ആദ്യത്തെ സ്ട്രീറ്റ് ലൈറ്റ് &എൽ ഇ ഡി ബൾബ് നിർമാണ പരിപാലന യൂണിറ്റ് ആണ് കരിവെള്ളൂരിലേത്.
ആദ്യ ഘട്ടമായി കരിവെള്ളൂർ, കാങ്കോൽ, പയ്യന്നൂർ മേഖല കേന്ദ്രീകരിച്ചു കൊണ്ടാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
രണ്ടാം ഘട്ടമായ് ജില്ലയിലെ മറ്റു പഞ്ചായത്തുകളിലേക്ക് കൂടെ യൂണിറ്റ് പ്രവർത്തനം വ്യാപിപ്പിക്കും.
രാവിലെ പത്തു മണിക്ക് നടന്ന പരിപാടി കരിവെള്ളൂർ പേരളം പഞ്ചായത്ത് പ്രസിഡന്റ് പി രമേശൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, വൈസ് പ്രസിഡന്റ് ആർ കെ സുധാമണി, സി ഡി എസ് ചെയർപേഴ്സൺ പി വി സുനിത, ജില്ലാ പഞ്ചായത്ത് മെമ്പർ ഏ വി ലെജു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, പി പി സുരേന്ദ്രൻ, എം രാഘവൻ, സന്ദീപ് മോഹനൻ, പി നിഷ, രാജേഷ്, എം വി ദൃശ്യ, കെ നിത്യ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സ്ത്രീകൾക്ക് കൂടുതൽ വരുമാനം നൽകുന്ന പുത്തൻ തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന കുടുംബശ്രീയുടെ ലക്ഷ്യത്തിന്റെ ഭാഗമായി നിലവിൽ കരിവെള്ളൂർ കേരളം സി ഡി എസിൽ 90 സ്ത്രീ സംരംഭങ്ങൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു.
Kannur








































