‘റെജി ലൂക്കോസ് പാർട്ടി അംഗമല്ല, ചാനൽ ചർച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്’; മന്ത്രി വി ശിവൻകുട്ടി

 ‘റെജി ലൂക്കോസ് പാർട്ടി അംഗമല്ല, ചാനൽ ചർച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്’; മന്ത്രി വി ശിവൻകുട്ടി
Jan 8, 2026 02:16 PM | By Remya Raveendran

തിരുവനന്തപുരം :    റെജി ലൂക്കോസ് ബിജെപിയിൽ ചേർന്ന വിഷയം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പാർട്ടിയുടെ ലോക്കൽ, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാർ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാർട്ടി അംഗമല്ല. ചാനൽ ചർച്ച കൊണ്ടലല്ലോ സിപിഐ എം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമലല്ലോ എൽഡിഎഫ് വളർന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

LDF ന് 110 സീറ്റുകളിൽ സമ്പൂർണ വിജയപ്രതീക്ഷയുണ്ടെന്നും നടക്കില്ലെന്ന് പ്രതീക്ഷിച്ച പലകാര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ കേന്ദ്രം ഏൽപ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിക്കാതെ എല്ലാ കാര്യങ്ങളും നടത്തിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. പ്രകടനപത്രികയിൽ ജനങ്ങളോട് മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കും.

110 സീറ്റുകളിൽ വിജയം ഉറപ്പാണ്. പ്രഖ്യാപിച്ച വികസന പദ്ധതികളെല്ലാം പൂർത്തിയാക്കി. എന്തെങ്കിലും വികസന പദ്ധതികൾ പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ പ്രതിപക്ഷം പറയട്ടെ. കോൺഗ്രസ് തകർന്നടിയും. ലീഗ് കോട്ടകൾ അടക്കം ഇളക്കി അത്യുജ്വല കൊടുങ്കാറ്റ് സൃഷ്ടിച്ചിട്ടുണ്ട്. ക്രൈസ്തവ, ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കാതിരിക്കാനുള്ള കാരണമുണ്ടോ. ഒരു വോട്ടും എവിടെയും പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി നിയമനത്തിൽ അല്ലാതെ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ. അതും പരിഹരിച്ചിട്ടുണ്ട്. മൂന്നാം പിണറായി സർക്കാർ വരാതിരിക്കാനുള്ള എന്തെങ്കിലും കാരണമുണ്ടോ? നേമത്തെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.




Vsivankutty

Next TV

Related Stories
ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

Jan 9, 2026 11:25 AM

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക...

Read More >>
ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

Jan 9, 2026 10:56 AM

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ...

Read More >>
പോളിടെക്‌നിക് കോളേജില്‍ ഒഴിവുകള്‍

Jan 9, 2026 10:18 AM

പോളിടെക്‌നിക് കോളേജില്‍ ഒഴിവുകള്‍

പോളിടെക്‌നിക് കോളേജില്‍...

Read More >>
സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Jan 9, 2026 09:29 AM

സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്വയം തൊഴില്‍ പദ്ധതിയിലേക്ക്...

Read More >>
വന്യജീവി നാല് പശുക്കളെ കൊന്നു

Jan 9, 2026 09:03 AM

വന്യജീവി നാല് പശുക്കളെ കൊന്നു

വന്യജീവി നാല് പശുക്കളെ...

Read More >>
ശ്രീനിവാസൻ അനുസ്മരണം.

Jan 9, 2026 08:51 AM

ശ്രീനിവാസൻ അനുസ്മരണം.

ശ്രീനിവാസൻ...

Read More >>