കണ്ണൂർ: ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി. ഇക്കഴിഞ്ഞ അഞ്ചാം തീയതിയിലാണ് കണ്ണൂർ ജില്ലയിൽ 49,38469 രൂപയായി കുതിച്ചത്.
കണ്ണൂർ ഡിപ്പോയിൽ 23,45269, തലശ്ശേരി ഡിപ്പോയിൽ 12,89208, പയ്യന്നൂർ ഡിപ്പോയിൽ 13,03992 രൂപ എന്നിങ്ങനെയാണ് ലഭിച്ചത്. ഇതര സംസ്ഥാന സർവീസുകൾക്കൊപ്പം ബജറ്റ് ടൂറിസം കുടി പ്രധാന പങ്ക് വഹിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്.
കണ്ണൂർ ഡിപ്പോയിൽ നിന്ന് 116 സർവീസുകളിലായി 481 ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തു. 49241 യാത്രക്കാർ ആശ്രയിച്ചു. തലശ്ശേരിയിൽ 59 സർവീസുകളിലായി 229 ട്രിപ്പുകളിൽ 27158 യാത്രക്കാരുണ്ടായി. പയ്യന്നൂരിൽ 68 സർവീസുകളിലായി 422 ട്രിപ്പുകളിൽ 39980 യാത്രക്കാരുണ്ടായി.
Kannur







































