തൊണ്ടിയിൽ: കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ മോർണിംഗ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയിൽ നിന്ന് പങ്കെടുത്ത 15 കുട്ടികളിൽ 14 പേരും ഫിസിക്കൽ ടെസ്റ്റ് വിജയകരമായി പാസായി. മികച്ച പരിശീലനവും കൃത്യമായ തയ്യാറെടുപ്പുമാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് അക്കാദമി അധികൃതർ അറിയിച്ചു.
കണ്ണൂരിൽ നടന്ന പോലീസ് സെലക്ഷനിൽ മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയിൽ നിന്ന് പങ്കെടുത്ത രണ്ടുപേരും വിജയം കൈവരിച്ചു. തുടർച്ചയായ ഈ വിജയങ്ങൾ അക്കാദമിയുടെ പരിശീലന നിലവാരത്തിനും യുവതലമുറയുടെ കഠിനാധ്വാനത്തിനും തെളിവാണെന്ന് ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു. അതേസമയം പോലീസ് മിലിട്ടറി സർവീസുകളിൽ 1000 പേരെ എത്തിക്കുക എന്ന തന്റെ സ്വപ്നം അധികം വൈകാതെ സഫലമാകുമെന്ന് യുവാക്കൾക്ക് സൗജന്യ ട്രെയിനിങ് നൽകുന്ന മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമി പരിശീലകൻ കുട്ടിച്ചൻ അഭിപ്രായപ്പെട്ടു.
Morning Fighters Academy Thondiyil




































