കണ്ണൂർ: ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ലൈബ്രറി ഹാളിൽ ആരംഭിച്ച ടെക്ഫെസ്റ്റ് 2026 ഇന്ന് സമാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ രണ്ടാം ദിവസമായ ഇന്നത്തെപരിപാടി ഉൽഘാടനം ചെയ്തു. വൈദ്യുതി മേഖലയിലുള്ളവർക്കും മറ്റുമായി ബോധവല്കരണ ക്ലാസുകളുണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി 40 ഓളം കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും ഇതേക്കുറിച്ച് ക്ലാസെടുക്കുകയുമുണ്ടായി. കൂടാതെ തൊഴിലാളികൾക്കുള്ള സൗജന്യ സംരക്ഷ - ആപ്പ്റജിസ്ട്രേഷൻക്യാമ്പുംഉൾപ്പെടുത്തിയിരുന്നു. ചടങ്ങിൽ ജില്ലാ വൈസ് പ്രസി: പി പി സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘംകൺവീനർ കെ പി അനൂപ്, കെ വി ബാലകൃഷ്ണൻ ,ടി രാമകൃഷ്ണൻ ,പി എ നിയാസ് തുടങ്ങിയവർ സംസാരിച്ചു.കമ്പനി പ്രതിനിധികളുമായി മുഖാമുഖവും കെ എസ് ഇ ബി എഞ്ചിനീയർമാരുടെ ക്ലാസുമുണ്ടായി.പ്രധാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ യൂണിയൻ മെമ്പർമാരെ അനുമോദിച്ചു.
Techfestended







































