കണ്ണൂർ : കേരള വാട്ടര്‍ അതോറിറ്റി പെരളശ്ശേരി സബ് ഡിവിഷന്‍ ഓഫീസിന്റെ പരിധിയിലുള്ള പിണറായി, കതിരൂര്‍, എരഞ്ഞോളി, വേങ്ങാട്, അഞ്ചരക്കണ്ടി, കടമ്പൂര്‍, ചേലോറ, ചെമ്പിലോട്, പെരളശ്ശേരി, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് 2026 വര്‍ഷത്തേക്കുള്ള ബിപിഎല്‍ ആനുകൂല്യത്തിനായി https://bplapp.kwa.kerala.gov.in/ എന്ന പോര്‍ട്ടലില്‍ ജനുവരി 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സേവനം ലഭ്യമാകുന്നതിന് ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, വാട്ടര്‍ ബില്ല് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളെയും സമീപിക്കാം.
കുടിശ്ശിക മുഴുവനായും അടച്ചു തീര്‍ക്കുകയും കേടായ മീറ്ററുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തവര്‍ക്കാണ് ആനുകൂല്യം. വാടക കെട്ടിടത്തില്‍ താമസിക്കുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡിന്റെ നമ്പറും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വാടക ചീട്ടിന്റെ പകര്‍പ്പും വെബ്‌സൈറ്റില്‍ ലഭ്യമായ മാതൃകയില്‍ കെട്ടിട ഉടമയുടെ സമ്മതപത്രം സഹിതം ഓണ്‍ലൈനായി അപേക്ഷിക്കാം.
Applynow






































