തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മിഷൻ 110 ൽ എൽഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. തൊട്ട് മുൻപുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പഠിക്കുമെന്നും വേണ്ട തിരുത്തലുകൾ വരുത്തും കനഗോലു കണ്ടത് പാഴ് കിനാവാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനകളെ വിശ്വാസത്തിൽ എടുത്താകും എൽഡിഎഫ് മുന്നോട്ട് പോകുക. ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. വികസനം ജനങ്ങളിൽ എത്തിക്കാനും പൊതു രാഷ്ട്രീയം അവതരിപ്പിക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിന് ഒരു ഗോലുവിന്‍റെയും സ്ട്രാറ്റജിയില്ല. ജനങ്ങളുടെ സ്ട്രാറ്റജിയാണ് എൽഡിഎഫിനെന്നും മന്ത്രി പറഞ്ഞു.
പുതിയ പദ്ധതികളുടെ പ്രഖ്യാപനം തിരിച്ചടിയുണ്ടാക്കിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. വികസനം ജനം അറിയണം..ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് വിലയിരുത്തലുണ്ട്. ആ കുറവ് പരിഹരിക്കാൻ വിപുലമായ പ്രചരണം വേണം. വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണം തുടങ്ങിയ നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ മിഷൻ 110 ഉള്ളത്.
പത്തു വർഷത്തിൽ കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി. അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാനായി. വർഗീയ ശക്തികൾക്കെതിരെ കർശന നിലപാടെടുത്തെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Binoyvisswam




.png)





.png)




.jpeg)























