കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണം; ആവശ്യവുമായി വി.ടി ബൽറാം

കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണം; ആവശ്യവുമായി വി.ടി ബൽറാം
Jan 8, 2026 03:07 PM | By Remya Raveendran

എറണാകുളം :   കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന ആവശ്യവുമായി കെ പി സിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.

വ്യക്തിപരമായ അഭിപ്രായമാണിതെന്നും പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായം അല്ലെന്നും ബൽറാം പറയുന്നു. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.

എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം. കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം.”എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണ്. ഒരു കേരളീയൻ എന്ന നിലയിൽ ഇക്കാര്യത്തിൽ എൻ്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെൻ്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എൻ്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നു.

കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ട്:

1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.

2) എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.

3) മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.

4) കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം.

ചർച്ചകൾ നടക്കട്ടെ

Vtbalram

Next TV

Related Stories
കണ്ണൂരിൻ്റെ പെൺകരുത്ത് ഇനി ഡൽഹിയിൽ; തറിയിൽ വിരിഞ്ഞത് റിപ്പബ്ലിക് ദിനത്തിലേക്കുള്ള വിമാന ടിക്കറ്റ്

Jan 9, 2026 01:07 PM

കണ്ണൂരിൻ്റെ പെൺകരുത്ത് ഇനി ഡൽഹിയിൽ; തറിയിൽ വിരിഞ്ഞത് റിപ്പബ്ലിക് ദിനത്തിലേക്കുള്ള വിമാന ടിക്കറ്റ്

കണ്ണൂരിൻ്റെ പെൺകരുത്ത് ഇനി ഡൽഹിയിൽ; തറിയിൽ വിരിഞ്ഞത് റിപ്പബ്ലിക് ദിനത്തിലേക്കുള്ള വിമാന...

Read More >>
വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

Jan 9, 2026 01:00 PM

വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ...

Read More >>
 അയ്യങ്കുന്നിൽ പശുക്കളെ കൊന്നത് കടുവ തന്നെ

Jan 9, 2026 12:51 PM

അയ്യങ്കുന്നിൽ പശുക്കളെ കൊന്നത് കടുവ തന്നെ

അയ്യങ്കുന്നിൽ പശുക്കളെ കൊന്നത് കടുവ...

Read More >>
തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം :  രണ്ട് യുവാക്കൾ മരിച്ചു

Jan 9, 2026 12:24 PM

തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം : രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം : രണ്ട് യുവാക്കൾ മരിച്ചു...

Read More >>
വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Jan 9, 2026 12:22 PM

വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന്...

Read More >>
മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

Jan 9, 2026 12:03 PM

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി...

Read More >>
Top Stories

News Roundup