പേരാവൂർ: പേരാവൂരിന്റെ അഭിമാനമായ മോണിംഗ് ഫൈറ്റേഴ്‌സ് ഇൻഡൂറൻസ് അക്കാദമി (എം.എഫ്.എ) യിൽ പരിശീലനം നേടിയ നിരവധി പേരാണ് പോലീസ് - മിലിട്ടറി മേഖലകളിൽ ജോലി കരസ്ഥമാക്കുന്നത്. ഇന്ന് കാസർഗോഡിൽ നടന്ന ആർമി ഫിസിക്കൽ ടെസ്റ്റിൽ കാശി (വയനാട്), ശ്രീരാഗ് (നാദാപുരം), യാദവ് (നാദാപുരം), ആൽവി (വടകര), സായി (നാദാപുരം) എന്നിവരുള്‍പ്പെടെ അഞ്ചുപേരും അനായാസം വിജയം കൈവരിച്ചു. ഇതോടൊപ്പം പെരുവയലിൽ ഇന്ന് നടന്ന ഫിസിക്കൽ ടെസ്റ്റിൽ കോളയാട് സ്വദേശിയായ ശ്യാംകുമാർ പോലീസ് ഓഫീസറായും യോഗ്യത നേടി. നാളെയും വരും ദിവസങ്ങളിലുമായി അക്കാദമിയിൽ പരിശീലനം നേടിയ ഏകദേശം 40 പേരാണ് വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഫിസിക്കൽ ടെസ്റ്റുകളിൽ പങ്കെടുക്കാനിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പേരാവൂർ തൊണ്ടിയിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മോണിംഗ് ഫൈറ്റേഴ്‌സ് ഇൻഡൂറൻസ് അക്കാദമി കായികവും പാരാമിലിറ്ററിയുമായ പരിശീലനം നൽകുന്ന സ്ഥാപനമാണ്. റിട്ടയേർഡ് സർക്കിൾ ഇൻസ്‌പെക്ടർ കുട്ടിച്ചന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിശീലനത്തിലൂടെ നിരവധി യുവാക്കൾക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടാൻ കഴിഞ്ഞിട്ടുണ്ടെന്നും അക്കാദമിയുടെ പ്രവർത്തനം പ്രദേശത്തെ യുവാക്കൾക്ക് വലിയ പ്രചോദനമായി മാറുന്നതായും നാട്ടുകാർ അഭിപ്രായപ്പെട്ടു.
MFA in Peravoor targeted by police and army







































