കേളകം: കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഫെബ്രു. 12 ന് തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സി ഐ ടി യു കേളകം മേഖല കൺവെൻഷൻ അഭ്യർത്ഥിച്ചു. കൺവെൻഷൻ സി ഐ ടി യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സുമേഷ് തത്തുപാറ അധ്യക്ഷനായിരുന്നു. സന്തോഷ് പി.ജി. റിപ്പോർട്ടതരിപ്പിച്ചു. കെ.പി. ഷാജി, വിൽസൺ കെ എ എന്നിവർ പ്രസംഗിച്ചു.
The national strike on February 12






































