കേളകം: കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത് തല ക്യാമ്പയിൻ സംഘടിപ്പിച്ചു കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത് തല ക്യാമ്പയിൻ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ബിജു ചാക്കോയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ ഷിജി സുരേന്ദ്രൻ, സുനിത രാജു തുടങ്ങിയവർ ആശംസ അർപ്പിച്ചു. കൃഷി ഓഫീസർ എം ജിഷ മോൾ സ്വാഗതം ആശംസിച്ചു. അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഇരിട്ടി താലൂക്ക് കോഡിനേറ്റർ കുമാരി അശ്വിനി കെ ബാബു ക്ലാസ് നയിച്ചു. മുൻ എ ഡി സി അംഗം സന്തോഷ് പി ജി, നനപോയിൽ കേര സമിതി അംഗങ്ങൾ, ഫാം ക്ലബ് അംഗങ്ങൾ ഡിജിറ്റൽ വിള സർവ്വേയർമാർ ആയ സൂര്യ, ശരണ്യ, പ്രസന്ന, ജസീല, ഷിലി, കൃഷിഭവൻ സ്റ്റാഫ് ജെസ്സി, ഷൈനി, ജിബി എന്നിവർ പങ്കെടുത്തു.കൃഷികൂട്ട കൺവീനർ എം പൗലോസ് നന്ദി അർപ്പിച്ചു.
Kelakampanchayath






































