കേളകം: അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും, ആറളം ഫാം ഗവ: ഹോമിയോ ഹോസ്പിറ്റലിൻ്റെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി.
അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ അനുമോദന ചടങ്ങ്ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഒ. സജിനി ഉൽഘാടനം നടത്തി.
സൗജന്യമെഡിക്കൽ ക്യാമ്പ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉഘാടനം ചെയ്തു. ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ആറളം ഫാം ഗവ: ഹോമിയോ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പിനും ബോധവത്കരണ ക്ലാസുകൾക്കും ഡോ. കെ.പി.ഹാരിസ് , ഡോ. ഷഫ്ന , ഡോ. ജർഷിത എന്നിവർ നേതൃത്വം നൽകി. ക്ഷീര സംഘം സെക്രട്ടറി സന്തോഷ് ജോസഫ്, പ്രസിഡണ്ട് ജെഫി എം ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
അഡ്വ. ബിജു ചാക്കോ പൊരുമത്തറ, ക്ഷീര വികസന ഓഫീസർ കെ.അനുശ്രീ ,മിൽമ സൂപ്പർവൈസർകെ. ആദർശ് , എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Kelakam






































