കണ്ണൂർ: ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനു:7,8 തീയ്യതികളിൽ" ടെക്ഫെസ്റ്റ് 2027" നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതിമേഖലയിലെതൊഴിലാളികൾക്കുള്ള ടെക്നിക്കൽ ക്ലാസും വിവിധ കമ്പനികളുടെ ഉൽപ്പന്നപ്രദർശനവുംപരിചയപ്പെടുത്തലുമാണ് ടെക്ഫെസ്റ്റ്. ജനു: 8 ന് ജില്ലാ പഞ്ചായത്ത് പ്രസി: അഡ്വ: ബിനോയ് കുര്യൻ പരിപാടി ഉൽഘാടനം ചെയ്യും.
7ന് രാവിലെ 10 മണിക്ക് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽകാര്യങ്ങൾ വിശദീകരിക്കും.തുടർന്ന് ഇന്റേണൽ വയറിങ്ങും വൈദ്യുതി സുരക്ഷയും എന്ന വിഷയത്തിൽ കെ എസ് ഇ ബി റിട്ട: അസി:എഞ്ചിനീയർ എ സി ബാബു ക്ലാസെടുക്കും. പരിപാടിയുടെ ഭാഗമായി 40 ഓളം കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയു ക്ലാസെടുക്കുക ചെയ്യും. തൊഴിലാളികൾക്കുള്ള സൗജന്യ സംരക്ഷ - ആപ്പ് റജിസ്ട്രേഷൻക്യാമ്പും പരിപാടിയിൽ ഉൾപ്പെടുത്തീട്ടുണ്ടെന്ന് ജില്ലാ സിക്രട്ടറിബാബുകാറ്റാടിപറഞ്ഞു.അശാസ്ത്രീയമായവയറിംഗ് മൂലമുണ്ടാകുന്നതീപ്പിടുത്തങ്ങളും അപകടങ്ങളും മരണങ്ങള് അടുത്ത കാലത്തായി ജില്ലയിലടക്കം വർദ്ദിച്ചു വരികയാണ്. വാർത്താ സമ്മേളനത്തിൽ രാമകൃഷ്ണൻ ടി,സുനിൽകുമാർ ,ടെക്ഫെസ്റ്റ് ചെയർമാൻ നിയാസ് പി എ , ജനറൽ കൺവീനർ കെ പി അനൂപ് എന്നിവരും പങ്കെടുത്തു.
Techfestatkannur





































