പത്തനംതിട്ട : വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കുമെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം 24നോട്. വീണാ ജോർജിനെ ജനം ജയിപ്പിക്കും. വീണയും ജനീഷ് കുമാറും ജില്ലയിലെ പൊതു സ്വീകാര്യർ. വലിയ വികസന പ്രവർത്തനങ്ങളാണ് മന്ത്രിയായി വീണ ജോർജ് ജില്ലയ്ക്ക് വേണ്ടി ചെയ്തത്.
കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആളാണ് വീണാ ജോർജ്. ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു. കോന്നിയുടെ വികസന നായകനാണ് ജനീഷ് കുമാർ. അദ്ദേഹം വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ജില്ലയിലെ അഞ്ച് എംഎൽഎമാരും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു.
മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കണം. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ്. ശബരിമല സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. പത്മകുമാറിനെ ഒരുതരത്തിലും പാർട്ടി നേതൃത്വം സംരക്ഷിച്ചിട്ടില്ല. ജില്ലയിലെ അഞ്ച് സീറ്റിലും സിപിഐഎം ജയിക്കും. പത്തനംതിട്ടയിൽ യുഡിഎഫ് സ്വപ്നം കാണേണ്ട.
Veenajeorge






































