മണത്തണ: മണത്തണ വാകയാട് റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികവും പുതുവത്സരാഘോഷവും മണത്തണ വ്യാപാര ഭവനിൽ നടത്തി. അസോസിയേഷൻ പ്രസിഡണ്ട് എം. ദേവരാജ് അധ്യക്ഷത വഹിച്ച യോഗത്തിൻ്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബേബിസോജ നിർവഹിച്ചു. സി.വി. ജ്യോതിഷ് സ്വാഗതവും, സെക്രട്ടറി സൗമ്യ സുരേഷ് വാർഷിക റിപ്പോർട്ട് അവതരണവും നടത്തി. ട്രഷറർ കെ. ദാമോദരൻ വരവ് ചെലവ് കണക്ക് അവതരണം നടത്തി. ബിന്ദു ജിനീഷ് , വി. ഗോവിന്ദൻ, എ.കെ. പ്രമോദ് കുമാർ, കെ.പി. അനിൽകുമാർ, സുനി ജ അശോകൻ, ലീന സി ഭാനു , വിപിൻ വി. എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് സംയുക്ത മോഹൻ നന്ദിയും അർപ്പിച്ചു. പുതിയ ഭാരവാഹികളായി മിനി രാജീവൻ (പ്രസിഡണ്ട്), ചോടത്ത് മുകുന്ദൻ (സെക്രട്ടറി), ടി. ഹരീന്ദ്രൻ (ട്രഷറർ), വി.രാമചന്ദ്രൻ (വൈസ്.പ്രസി.), രേഷ്മ സുധീഷ് (ജോ. സെക്ര) എന്നിങ്ങനെ തെരഞ്ഞെടുത്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
Manathana







































